ബീജിംഗ് നാഷണല്‍ സ്റ്റേഡിയത്തില്‍ കാണികളുടെ നിലകാകത്ത ആരവം. അതെ, ഒളിമ്പിക്‌സിലെ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് വേഗതയുടെ രാജാവായിരിക്കുന്നു. 9.72 എന്ന നിലവിലെ റെക്കോര്‍ഡ് മറികടന്ന് 9.69 സെക്കന്റു കൊണ്ടാണ് ഉസൈന്‍ ബോള്‍ട്ട് ലക്ഷ്യത്തിലെത്തിയത്.
ലോകം കാത്തിരുന്ന പോരാട്ടമെന്ന് വിശേഷിപ്പിച്ച മത്സരം അമേരിക്കന്‍ താരം ടൈസന്‍ ഗേ െസമിയില്‍ പുറത്തായതോടെ വെറും വിശേഷണമായി മാറി. ഗേ പുറത്തായതോടെ മത്സരം യഥാര്‍ത്ഥത്തില്‍ ജമൈക്കയുടേതായി മാറുകയായിരുന്നു. തീ പാറുന്ന പോരാട്ടങ്ങള്‍ക്ക് കാത്തിരുന്ന കാണികള്‍ക്ക് മത്സരം നിരാശ സമ്മാനിക്കുകയായിരുന്നു. മുന്‍ ലോക റെക്കോര്‍ഡുകാരന്‍ അസഫ പവല്‍ അഞ്ചാം സ്ഥാനക്കാരനായിട്ടാണ് ഫിനിഷ് ചെയ്‌തത്.
28 ലക്ഷം ജനങ്ങള്‍ മാത്രമുള്ള കരീബിയന്‍ ദ്വീപ് രാജ്യത്തു നിന്നും ലോകോത്തര അത്‌ലറ്റുകള്‍ പിറവിയെടുക്കുന്നത് അസൂയയോടെയാണ് മറ്റു രാജ്യങ്ങളിലെ കായിക താരങ്ങള്‍ നോക്കിക്കാണുന്നത്. പരിശീലനത്തിന് ജമൈക്കയിലുള്ള സൗകര്യങ്ങള്‍ തീരെ നിലവാരമുള്ളതല്ല. രാജ്യത്തെ പ്രമുഖ അത്‌ലറ്റിക് ക്ലബായ എം വി പിയുടെ താരങ്ങള്‍ സര്‍വകലാശാല വളപ്പിലെ പുല്‍ മൈതാനത്താണ് പരിശീലനം നടത്തുന്നത്. എന്നിട്ടും നിലവിലെ ലോക റെക്കോര്‍ഡുകാരനും മുന്‍ ലോക റെക്കോര്‍ഡുകാരനും ജമൈക്കക്കാര്‍ തന്നെ.
0 comments:
Post a Comment